ഡൽഹി: - ഒടുവിൽ സ്മൃതി ഇറാനി പറയുന്നു, രാഹുൽ ഗാന്ധിയെ വില കുറച്ചു കാണാനാവില്ല എന്ന്. ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴും പാർലമെന്റിൽ വെള്ള ടീ ഷർട്ട് ധരിക്കുമ്പോഴും യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുക എന്നതിനെക്കുറിച്ച് അദ്ദേഹം ബോധവാനാണ്. പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിടാൻ കരുതിക്കൂട്ടിയുടെ നീക്കങ്ങൾ അദ്ദേഹം നടത്തുന്നു. രാഹുൽഗാന്ധിയുടെ രാഷ്ട്രീയത്തിൽ മാറ്റംവന്നിട്ടുണ്ടെന്ന് മുൻകേന്ദ്രമന്ത്രിയും അമേഠിയിലെ എം.പിയുമായിരുന്ന സ്‌മൃതി ഇറാനി ഒരു അഭിമുഖത്തിൽ പറഞ്ഞു.
അദ്ദേഹം വിജയിച്ചുവെന്ന് സ്വയം കരുതുന്നു. ജാതി രാഷ്ട്രീയം മുതൽ പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങൾ വരെ അദ്ദേഹം മുന്നോട്ടുവെക്കുന്ന കാര്യങ്ങൾ പുതിയ തന്ത്രത്തിന്റെ ഭാഗമാണ്.
ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴും പാർലമെന്റിൽ വെള്ള ടീ ഷർട്ട് ധരിക്കുമ്പോഴും യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുക എന്നതിനെക്കുറിച്ച് അദ്ദേഹം ബോധവാനാണ്. പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിടാൻ കരുതിക്കൂട്ടിയുടെ നീക്കങ്ങൾ അദ്ദേഹം നടത്തുന്നുവെന്നും സ്‌മൃതി ഇറാനി അഭിപ്രായപ്പെട്ടു.
നല്ലതോ മോശമോ അപക്വമോ ആവട്ടെ, അദ്ദേഹത്തിന്റെ പ്രവൃത്തികളെ വിലകുറച്ച് കാണാൻ പാടില്ല. അത് വ്യത്യസ്‌തമായ രാഷ്ട്രീയത്തെ പ്രതിനിധാനംചെയ്യുന്നു. രാഹുൽഗാന്ധി നടത്തിയ ക്ഷേത്രദർശനങ്ങളിൽനിന്ന് അദ്ദേഹത്തിന് യാതൊരു ഗുണവുമുണ്ടായില്ല. അത് തമാശയായി മാറി. ചിലർ അത് കാപട്യമാണെന്ന് കരുതി. ഇത് ഫലിക്കാതെ വന്നതോടെ ജാതി രാഷ്ട്രീയത്തിലേക്ക് മാറിയെന്നും അവർ പറഞ്ഞു.
Smriti Irani says Rahul Gandhi is not old Rahul Gandhi. The price should not be seen lower...